Monday, December 15, 2025

ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയാക്കി! പെരുമ്പാവൂരിൽ 26 കാരൻ അറസ്റ്റിൽ

പെരുമ്പാവൂര്‍ ∙ ഭാര്യയുടെ നഗ്‌നചിത്രം വാട്‍സ്ആപ്പിൽ പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ ഇരുപത്തിയാറുകാരൻ അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ ഇയാളെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചത്. ഇരുവരും അകന്നു കഴിയുകയായിരുന്നു.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പൊലീസിനു നൽകിയ മൊഴി. അതിനുശേഷം അതേ ദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച പ്രതി പിന്നീട് ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും അത് തന്റെ വാട്‌സ്ആപ്പിൽ പ്രൊഫൈൽ പിക്ചറായി ഇടുകയും ചെയ്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles