Wednesday, September 30, 2026

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജനത്തിൽ തീരുമാനമായി; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും; ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ്

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും.ചിരാഗ് പാസ്വാന്റെ എൽജെപി29 സീറ്റുകളിൽ ജനവിധി തേടും. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ മാസം ആറ്, പതിനൊന്ന് തീയതികളില്‍ രണ്ടുഘട്ടമായാണ് നടക്കുക.

കേന്ദ്രമന്ത്രിയും ബിഹാര്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതലക്കാരനുമായ ധര്‍മേന്ദ്ര പ്രധാന്‍ സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുന്നണിയിലെ മറ്റു കക്ഷികളായ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ആറു സീറ്റുകൾ ലഭിച്ചു.

Related Articles

Latest Articles