26th-iffk-dates-may-change-due-to-omicron-says-chairman-renjith
തിരുവനന്തപുരം: ഒമിക്രോണ്‍ പശ്ചാതലത്തില്‍ ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തീയതികൾ പുനക്രമീകരിക്കുന്നതിന് സാദ്ധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അറിയിച്ചു. അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് പുനരാലോചനയ്ക്ക് സാദ്ധ്യതയുണ്ട്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായില്ലെങ്കില്‍ ചലച്ചിത്ര മേള മുന്‍നിശ്ചയിച്ചത് പ്രകാരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഫെബ്രുവരി നാല് മുതൽ പതിനൊന്ന് വരെയാണ് ഫിലിം ഫെസ്റ്റിവൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഡിസംബറിൽ നടത്തേണ്ട മേള ഫെബ്രുവരിയിലേയ്ക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ നാല് ജില്ലകളിലായി നടത്തിയ മേള ഇത്തവണ മുൻപത്തെപ്പോലെ തലസ്ഥാനത്ത് തന്നെയാണ് നടക്കുക. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി നാലിന് വൈകിട്ട് ആറ് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്ക്ക് തിരികൊളുത്തും.
ശബരിമല തീർത്ഥാടന പാതയിൽ വാഹനയാത്രക്കാർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ 24 മണിക്കൂറും സേവനസന്നദ്ധമായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ…
വടക്കുകിഴക്കൻ ഭാരതത്തിൽ ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കി അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘമായ എസ്ടിഎഫ്. ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ അമിൻഗാവിൽ നടത്തിയ പരിശോധനയിൽ…
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം ഇന്ന് തെളിയും. രാവിലെ 4.30ന് വിശേഷാൽ പൂജകളോടെ…
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…
1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…