Saturday, May 18, 2024
spot_img

2-മത് അഖിലഭാരത പാണ്ഡവവീയ മഹാവിഷ്ണു സത്രം; വേദിയുടെ കാൽനാട്ടു കർമ്മം നടന്നു

 

ആറന്മുള:രണ്ടാമത് അഖിലഭാരത പാണ്ഡവവീയ തൃപ്പുലിയൂർ മഹാവിഷ്ണു സത്രവേദിയുടെ കാൽനാട്ടു ക൪മ്മം നടന്നു.ഞായറാഴ്ച 11 മണി 11.30 മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടി ന്റെ മുഖ്യകാർമികത്വത്തിലാണ് കർമ്മം നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ആറന്മുള കേന്ദ്രമാക്കി പ്രവ൪ത്തിച്ചു വരുന്ന, പഞ്ചദിവ്യദേശദർശന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് അഖിലഭാരത പാണ്ഡവവീയ മഹാവിഷ്ണു സത്രം ഈ വർഷം മേയ് 22 മുതൽ 29 വരെ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ചാണ് നടക്കുന്നത്.

ചടങ്ങിൽ പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി കൺവീനറും സത്രമതി ചെയർമാനുമായ ബി രാധാകൃഷ്ണ മേനോൻ, സത്രസമതി ജനറൽ കൺവീനർ പ്രസാദ് കുളത്തൂർ ചെങ്ങന്നൂ൪ ദേവസ്വം സബ് ഗ്രൂപ്പ് ആഫീസ൪ വി.ജി. പ്രകാശ്, പുലിയൂർ സബ് ഗ്രൂപ്പ് ആഫീസ൪ നിഖിൽ മറ്റ് ദേവസ്വം ഉദ്യോഗസ്ഥന്മാർ പഞ്ച പാണ്ഡവ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ വിവിധ ക്ഷേത്രങ്ങളിലെ മാതൃ സമിതി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു

Related Articles

Latest Articles