തിലക് വർമ്മ ബാറ്റിങ്ങിനിടെ
ഗയാന : വിൻഡീസിനെതിരായ രണ്ടാം ട്വന്റി – 20 മത്സരത്തിൽ മികച്ച സ്‌കോർ ഉയർത്താനാകാതെ ഇന്ത്യൻ ബാറ്റർമാർ. നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. അര്‍ധസെഞ്ചുറി നേടിയ തിലക് വര്‍മ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും പതിഞ്ഞ തുടക്കമാണ് നൽകിയത്. അല്‍സാരി ജോസഫ് ചെയ്ത രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഗില്‍ പുറത്തായി. നാലാം പന്തില്‍ സിക്‌സ് നേടിയ ഗില്‍ അടുത്ത പന്തിലും കൂറ്റനടിയ്ക്ക് ശ്രമിച്ചെങ്കിലും ഹെറ്റ്‌മെയര്‍ കൈയ്യിലൊതുക്കി. ഒന്‍പത് പന്തില്‍ നിന്ന് ഏഴുറണ്‍സായിരുന്നു പുറത്താകുമ്പോൾ ഗില്ലിന്റെ സമ്പാദ്യം.
പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനെ കൈല്‍ മായേഴ്‌സ് റണ്‍ഔട്ടാക്കി. ഇതോടെ ഇന്ത്യ 18 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് പതിച്ചു. നാലാമനായി തിലക് വര്‍മയാണ് ക്രീസിലെത്തിയത്. തുടർന്ന് തിലക് വര്‍മയെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ പതിയെ സ്‌കോർ ഉയർത്തി. എന്നാല്‍ 21 പന്തില്‍ 21 റണ്‍സെടുത്ത കിഷനെ റൊമാരിയോ ഷെപ്പേര്‍ഡ് ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി . അഞ്ചാമനായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ഇന്ത്യ 76 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് തിലക് വര്‍മ ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ തിലക് അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ തിലകും പുറത്തായി. 51 റണ്‍സെടുത്ത തിലകിനെ അകിയേല്‍ ഹൊസെയ്ന്‍ ഒബെഡ് മക്കോയിയുടെ കൈയ്യിലെത്തിക്കുകയായിരുന്നു.
തുടർന്നിറങ്ങിയ അക്ഷര്‍ പട്ടേലുമായി ചേർന്ന് ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പാണ്ഡ്യയെ അല്‍സാരി ജോസഫ് മികച്ച ഒരു യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. 18 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് ഹാര്‍ദിക് മടങ്ങി. പിന്നാലെ അക്ഷര്‍ പട്ടേലും പുറത്തായി. 14 റണ്‍സെടുത്ത അക്ഷറിനെ റൊമാരിയോ ഷെപ്പേര്‍ഡ് പൂരാന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലൊന്നിച്ച രവി ബിഷ്‌ണോയിയും അര്‍ഷ്ദീപും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…