General

കാമുകിയുടെ കുഞ്ഞ് പാലിന് വേണ്ടി കരഞ്ഞു; പ്രകോപിതനായ കാമുകൻ രണ്ട് വയസുകാരിയെ കൊന്നു, പ്രതി പിടിയില്‍

മുംബൈ: കാമുകിയുടെ കുഞ്ഞ് പാലിന് വേണ്ടി കരഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് കാമുകനൊപ്പം താമസിക്കുകയായിരുന്ന 22 കാരിയുടെ കുഞ്ഞാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. കൊലക്കുറ്റത്തിന് 21കാരനായ കാമുകനെ ഭയന്ദര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ജോലി സംബന്ധമായ ആവശ്യത്തിനായി വീട്ടില്‍ നിന്നും പുറത്ത് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ കാമുകനെ ഏല്‍പ്പിച്ചിട്ടാണ് യുവതി വീട്ടില്‍ നിന്നും പുറത്തേയ്ക്ക് പോയത്.

തുടർന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ കുഞ്ഞ് നിലത്ത് വീണെന്നും വേഗം ആശുപത്രിയിലേക്കെത്തണമെന്നും ആവശ്യപ്പെട്ട് പ്രതി യുവതിയോട് പറഞ്ഞു. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ എത്തിയെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു.

എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും, ഉദ്യോഗസ്ഥര്‍ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യുകയുമായിരുന്നു. ശ്വാസംമുട്ടല്‍ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് യുവതിയുടെ കാമുകന്‍ മൊഴി നല്‍കി.

Meera Hari

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

2 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

2 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

3 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

3 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

4 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

4 hours ago