ഹൈദരാബാദ്: അമിതവേഗത്തില്‍ മരത്തില്‍ കാറിടിച്ച് 3 പേർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് (Hyderabad) സെന്റർ യൂണിവേഴ്സിറ്റിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം നടന്നത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ടെലിവിഷൻ സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്ന മൂന്നു പേരും ഒരു ബാങ്ക് ജീവനക്കാരനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കാര്‍ മരത്തിലിടിച്ച് രണ്ടായി പിളരുകയായിരുന്നു.
ഗാച്ചിബോളിയിൽ നിന്ന് ലിങ്കമ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു വാഹനം. കാർ 100 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാഹമോടിച്ച അബ്ദുള്‍ റഹ്മാന്‍, എം മാനസ, എന്‍ മാനസ എന്നീ മൂന്നു പേര്‍ സംഭവ സ്ഥലത്തുവെച്ച് മരിച്ചു, സായി സിദ്ദു എന്ന നാലാമന്റെ നില അതീവ ഗുരുതരമാണ്. അമിതവേഗത്തിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി.

