Tuesday, December 23, 2025

യുവതിയുടെ ജനനേന്ദ്രിയത്തില്‍ മുള കഷ്‌ണം കയറ്റി പീഡിപ്പിച്ചു: ഫേസ്‌ബുക്കില്‍ ലൈവ് സ്‌ട്രീമിങിനിടെ മൂന്ന് പേരടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്‌തു

കൊൽക്കത്ത: ബംഗാളില്‍ ഫേസ്‌ബുക്കിലൂടെ മരണം ലൈവായി ചിത്രീകരിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്‌തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഖാലി പ്രദേശത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

കുല്‍പി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹാര എന്ന സ്ഥലത്ത് താമസിക്കുന്ന ശ്യാമൾ നസ്‌കർ, ഇയാളുടെ ഭാര്യ റിത നസ്‌കര്‍, മകന്‍ അഭിഷേക് നസ്‌കര്‍ എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. പ്രായമായ ദമ്പതികളും അവരുടെ മകനും ആത്മഹത്യ ചെയ്തുവെന്നും യുവാവിന്റെ ഫേസ്ബുക്ക് പേജിൽ സംഭവം ലൈവ് സ്ട്രീം ചെയ്തതായും പോലീസ് പറഞ്ഞു. പണമിടപാട് സ്ഥാപനം വഞ്ചിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.

ദമ്പതികളും മകനും ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങി, തീരദേശ ഗ്രാമമായ ബഖാലിയിലെ വിജനമായ സ്ഥലത്തേക്ക് പോയിരുന്നു. തുടർന്ന് ഇവിടെ വെച്ചായിരുന്നു ആത്മഹത്യ.

അഭിഷേകിന്‍റെ സഹോദരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നുവെന്നും ഇതുമൂലം സഹോദരി മാനസികമായും ശാരീരികമായും പീഡനത്തിനിരയായെന്നുമാണ് അഭിഷേകിന്‍റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സഹോദരിയുടെ ജനനേന്ദ്രിയത്തില്‍ മുള കഷ്‌ണം കയറ്റിയെന്നും സംഭവത്തില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

‘ശനിയാഴ്‌ച രാത്രി കുൽപിയിലെ തങ്ങളുടെ വീട്ടിൽ ഈ സ്ത്രീകളിൽ വലിയൊരു വിഭാഗം അതിക്രമിച്ചു കയറി. നിരപരാധി ആണെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല. അവർ സഹോദരിയെ മർദ്ദിച്ചു. സഹോദരിയെ ശാരീരികമായി പീഡിപ്പിച്ചു. ഇതിൽ മനംനൊന്താണ് ആത്മഹത്യ’, അഭിഷേകിന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles