Wednesday, May 15, 2024
spot_img

വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ സഹായഹസ്തം; 361440 ഡോസ് വാക്‌സിനും കൂടി ഇന്ന് സംസ്ഥാനത്തെത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 3,61,440 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി കേന്ദ്രം നൽകിയതായി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ര​ണ്ടു ല​ക്ഷം ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,61,440 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് 68,000, എ​റ​ണാ​കു​ള​ത്ത് 78,000, കോ​ഴി​ക്കോ​ട് 54,000 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വീ​ഷി​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 55,000, എ​റ​ണാ​കു​ള​ത്ത് 62,940, കോ​ഴി​ക്കോ​ട് 43,500 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വാ​ക്‌​സി​നും എ​ത്തി​യി​ട്ടു​ണ്ട്.

ല​ഭ്യ​മാ​യ വാ​ക്‌​സി​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച 1,87,504 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 2,13,01,782 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.

അ​തി​ല്‍ 1,50,32,333 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 62,69,449 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്. കേ​ര​ള​ത്തി​ലെ 2021-ലെ ​എ​സ്റ്റി​മേ​റ്റ് ജ​ന​സം​ഖ്യ അ​നു​സ​രി​ച്ച് 42.81 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 17.86 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles