newstoday
തെലങ്കാന: സംസ്ഥാനത്ത് യുവാക്കള്ക്ക് ആയുധപരിശീലനം നല്കിയ 3 പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് പിടിയില്. നിസാമാബാദ് ജില്ലയില് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മതവിദ്വേഷം സൃഷ്ടിക്കാനും 2 വിഭാഗങ്ങള്ക്കിടയില് ശത്രുത വളർത്തുന്നതിനായി ഗൂഢാലോചന നടത്തിയതിനും ഇവര്ക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തി കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
നിസാമാബാദ് നഗരത്തിലെ താമസക്കാരായ ഷെയ്ഖ് ഷാദുള്ള (40), മുഹമ്മദ് ഇമ്രാൻ (22), മുഹമ്മദ് അബ്ദുൾ മൊബിൻ (27) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി ആയോധന കലകളിലും ആയുധങ്ങളിലും റിക്രൂട്ട് ചെയ്യുന്ന യുവാക്കള്ക്ക് പരിശീലനം നല്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കരാട്ടെ, കുങ്ഫു, മാരകായുധങ്ങൾ എന്നിവയിൽ പിഎഫ്ഐ റിക്രൂട്ട്മെന്റ് നടത്തുന്നവരെ പരിശീലിപ്പിക്കാൻ ജഗ്തിയാൽ സ്വദേശിയായ അബ്ദുൾ ഖാദറിനെ പ്രതികൾ ആറ് ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്തതായി നിസാമാബാദ് പോലീസ് പറഞ്ഞു.
2017ൽ ഷാദുള്ള പിഎഫ്ഐയിൽ ചേർന്നതായും മറ്റ് രണ്ട് പേർ ഇയാള്ക്ക് പിന്നാലെ സംഘടനയുടെ ഭാഗമായി എത്തിയതാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി നിസാമാബാദ് ടൗണിലെ ഓട്ടോനഗറിലെ വീടിന്റെ മുകൾ ഭാഗത്ത് കുങ്ഫു, കരാട്ടെ, മറ്റ് ആയോധന കലകൾ എന്നിവയിൽ ഇരുന്നൂറോളം യുവാക്കളെ പരിശീലിപ്പിച്ചതായി പോലീസ് കമ്മീഷണർ കെ.ആർ.നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളിലൊരാളായ ഖാദർ, നിയമ ബോധവൽക്കരണം, ശാരീരികവും മാനസികവുമായ കാര്യക്ഷമത എന്നിവയെക്കുറിച്ച് ശിൽപശാലകൾ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.
തെലങ്കാനയിലെ നിസാമാബാദ്, അദിലാബാദ്, ആന്ധ്രാപ്രദേശിലെ കുർണൂൽ , കടപ്പ ജില്ലകളിൽ നിന്നാണ് ഈ യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ജൂലൈ നാലിന് ഖാദറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിനെ തുടര്ന്നാണ് മറ്റ് മൂന്ന് പിഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് കത്തികളും വടികളും ലഘുലേഖകളും പോലീസ് കണ്ടെടുത്തുണ്ട്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…