Tuesday, May 21, 2024
spot_img

3 സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക്; ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡിലും മേഘാലയയിലും 27നും വോട്ടെടുപ്പ്; ജനവിധി മാർച്ച് 2 ന് അറിയാം

ദില്ലി :മാർച്ചിൽ നിയസഭയുടെ കാലാവധി അവസാനിക്കുന്ന ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. വിജ്ഞാപനം ജനുവരി 21ന്. നാമനിർദേശ പത്രിക 30 വരെ സമർപ്പിക്കാം . നാഗാലാൻഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ് നടക്കുക . ഈ സംസ്ഥാനങ്ങളിൽ 31 വരെ നാമനിർദേശ പത്രിക നൽകാം. മാർച്ച് രണ്ടിനു മൂന്നു സംസ്ഥാനങ്ങളിലേയും ജനവിധിയറിയാം.

ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ ആണ് തീയതികൾ പ്രഖ്യാപിച്ചത്. 300 പോളിങ് ബൂത്തുകളുടെ മുഴുവൻ നിയന്ത്രണം വനിതകൾക്കായിരിക്കും. എല്ലാ പോളിങ് ബൂത്തുകളിലും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. സ്ഥിരം സംവിധാനം ഒരുക്കാനാണ് കമ്മീഷൻ ആലോചന. സ്കൂളുകൾക്കും മറ്റും കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യം തുടർന്നും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും സൗകര്യം ഒരുക്കുന്നത്. ഭിന്നശേഷിക്കാർക്കും ആവശ്യമായ സൗകര്യം പോളിങ് ബൂത്തിൽ ലഭ്യമാക്കും.

Related Articles

Latest Articles