മലപ്പുറം : തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ. ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്നും യുവതി പണവും കൈപറ്റിയിരുന്നതായാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത് . ഇവർക്കെതിരെ പോക്സോ ആക്ടും ചുമത്തിയതായി പോലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. ഭർത്താവ് സാബിക് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
യുവതി അറസ്റ്റിലായതിനു പിന്നാലെ ഭർത്താവും തിരൂർ ബിപി അങ്ങാടി സ്വദേശിയുമായ സാബിക് ഒളിവിൽ പോയി. സാബികും സത്യഭാമയും ലഹരിക്ക് അടിമകളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ നഗ്‌ന വിഡിയോ എടുത്തുതരാനും ഇവർ പതിനഞ്ചുകാരനെ നിർബന്ധിച്ചിരുന്നു. പതിനഞ്ചുകാരന്‍റെ കുടുംബത്തിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

