afgan
ദില്ലി:താലിബാന്റെ പീഡനം മൂലം അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്ന 30 സിഖുകാർ കൂടി ഇന്ന് ഇന്ത്യയിലെത്തും. സംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഭരണം പിടിച്ചതിന് പിന്നാലെ മതന്യൂനപക്ഷങ്ങളോട് അഫ്ഗാനിൽ ക്രൂരമായ പീഡനങ്ങളാണ് താലിബാൻ നടത്തിക്കൊണ്ടിരിക്കുന്നത്. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് നേരത്തെ മുതൽ തന്നെ സിഖ് സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു
ഇന്ത്യൻ വേൾഡ് ഫോറവും ഭാരത സർക്കരുമായി പരസ്പരം കൈകോർത്തു കൊണ്ടാണ് അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ ഒഴിപ്പിക്കാനുള്ളദൗത്യം ഏറ്റെടുത്തത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 32 അഫ്ഗാൻ ഹിന്ദുക്കളെയും,ഹിന്ദുക്കളെയും സിഖ് വിശ്വാസികളെയും ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്നു. 2020 ൽ അഫ്ഗാനിസ്ഥാനിൽ 700 ഓളം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം അവരിൽ വലിയൊരു ഭാഗവും രാജ്യം വിട്ടു.
അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ 110 ഹിന്ദുക്കളും സിഖുകാരും അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെയും എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിരന്തരം പീഡനത്തിന് ഇരയായ നിരവധി ന്യൂനപക്ഷങ്ങൾ ആശ്വാസത്തിന്റെ നിഴലിലാണ്. കഴിഞ്ഞ മാസം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് 50 ഓളം പേരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു മുൻപും സമാന സംഭവം സ്ഥലത്തുണ്ടായിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…