International

അമേരിക്കൻ ചാരകണ്ണുകൾ സവാഹിരിയെ നിരീക്ഷിച്ച് തുടങ്ങിയത് മാസങ്ങൾക്ക് മുൻപ്! കൊലപ്പെടുത്താൻ സഹായകമായത് അൽ ഖ്വയ്ദ തലവന്റെ പുസ്തക സ്നേഹം, രക്ഷപെടാൻ പഴുതുകളൊന്നുമില്ലാത്ത നിലയിൽ സിഐഎ കൃത്യസമയം കണ്ടെത്തിയത് ഇങ്ങനെ

കാബൂൾ: അമേരിക്ക കൊലപ്പെടുത്തിയ അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കൃത്യമായ നിരീക്ഷണം നടത്തിയതിന് ശേഷമാണ് സവാഹിരിയെ പുറം ലോകം അറിയാതെ കൊലപ്പെടുത്തിയത്. ഇതിനായി ഏറെ നാൾ നിരീക്ഷണം നടത്തിയതിന് ശേഷമാണ് സവാഹിരിയെ രക്ഷപെടാൻ പഴുതുകളൊന്നുമില്ലാത്ത നിലയിൽ കൊലപ്പെടുത്താൻഅമേരിക്കയ്ക്ക് കഴിഞ്ഞത്.

സവാഹിരിയുടെ ഒരു ദൈനംദിന ശീലമാണ് കൊലപാതക സമയം തിരഞ്ഞെടുക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്. കാബൂളിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീടിന്റെ ബാൽക്കണിയിൽ എന്നും അതിരാവിലെ തന്നെ സാവഹരി വായനക്കുവേണ്ടി എത്തുമായിരുന്നു. ഒറ്റയ്‌ക്ക് ഇരുന്ന് ഏറെ നേരം വായിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ശീലം. ഇതോടെയാണ് ഈ സമയം തന്നെ കൃത്യം നടത്താനായി ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തതും.

കാബൂളിലെ ഒരു വീട്ടിൽ സവാഹിരി തന്റെ കുടുംബവുമൊത്ത് കഴിയുന്നുണ്ടെന്ന വിവരം അമേരിക്കൻ ചാരക്കണ്ണുകൾ മാസങ്ങൾക്ക് മുന്നേ കണ്ടെത്തിയിരുന്നു. ‘ ഈ വീട്ടിലെ ബാൽക്കണിയിൽ സ്ഥിരമായി നിശ്ചിത സമയങ്ങളിൽ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തിൽ നിർണ്ണായകമായതെന്ന്’ ഒരു ഉന്നത ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിരുന്നു. ആക്രമണ സമയത്ത് സവാഹിരിയുടെ കുടുംബാംഗങ്ങളും ഈ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർക്കാർക്കും അപായമുണ്ടായതായി വിവരമില്ല.

ലോകത്തിന്റെ വിവിധ ഭഹഗങ്ങളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു സവാഹിരി. 2011ല്‍ ഉസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചതിന് ശേഷം അല്‍ ഖ്വായ്ദയുടെ തലപ്പത്തേക്ക് സവാഹിരി എത്തുകയായിരുന്നു. ഇയാള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും, ഇതിന് പിന്നാലെ വീഡിയോ സന്ദേശങ്ങളുമായി സവാഹിരി വീണ്ടും രംഗത്ത് വന്നിരുന്നു. സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കൂടാതെ 1998ല്‍ ടാന്‍സാനിയയിലും കെനിയയിലും യുഎസ് എംബസികള്‍ ലക്ഷ്യമാക്കി നടന്ന ബോംബ് ആക്രമണങ്ങളിലും സവാഹിരിക്ക് പങ്ക് ഉണ്ടായിരുന്നു.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

7 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

21 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

22 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

22 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

22 hours ago