Saturday, May 18, 2024
spot_img

അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ കൈത്താങ്;സാധ്യമായ സഹായം എത്രയും വേഗം എത്തിക്കാം, ഇന്ത്യ അഫ്ഗാൻ ജനങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിലെ ഭൂചലനം മൂലമുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന് സാധ്യമായ എല്ലാ ദുരന്ത നിവാരണ സാമഗ്രികളും എത്രയും വേഗംഎത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിലുണ്ടാകുന്നത്. ഭൂചലനത്തിൽ ആയിരത്തിൽ അധികം പേർ കൊല്ലപ്പെടുകയും 1500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ജീവൻ നഷ്ടപ്പെട്ടത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles