ചെന്നൈ: തമിഴ്‌നാട്ടിലെ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. വി ബാലാജി (30), എം സന്തോഷ് (28) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ ആദ്യ അറസ്റ്റാണ് പോലീസ് ഇതോടെ രേഖപ്പെടുത്തിയത്. ഫെഡറൽ ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ചെന്നൈയിലുള്ള അരുമ്പാക്കം ബ്രാഞ്ചിൽ നിന്നും 32 കിലോ സ്വർണമായിരുന്നു നഷ്ടപ്പെട്ടത്.
ബാലാജിയിൽ നിന്ന് 18 കിലോ ഗ്രാം സ്വർണവും പ്രതികൾ രക്ഷപ്പെട്ട കാറും കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു. പ്രധാനപ്രതിയായ മുരുകന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. കവർച്ച ആസൂത്രണം ചെയ്ത ഫെഡറൽ ബാങ്ക് ജീവനക്കാരനാണ് മുരുകൻ. കവർച്ച സംഘത്തിലുണ്ടായിരുന്ന സൂര്യയെന്ന പ്രതിക്കായും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് കവർച്ച നടന്നത്. അരുമ്പാക്കം ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരന് മയക്കുമരുന്ന് നൽകി മയക്കി കിടത്തി കവർച്ചാ സംഘം ബാങ്കിലേക്ക് പ്രവേശിച്ചു. മൂന്ന് പേരടങ്ങുന്ന സംഘം ചേർന്നായിരുന്നു 20 കോടി രൂപ വിലമതിക്കുന്ന സ്വർണം ധനകാര്യ സ്ഥാപനത്തിൽ നിന്നും കൊണ്ടുപോയത്. ഇപ്പോൾ അറസ്റ്റിലായ ബാലാജിയാണ് മോഷ്ടാക്കൾക്ക് രക്ഷപ്പെടാനുള്ള കാർ തരപ്പെടുത്തി നൽകിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…