Categories: General

നൂപുർ ശർമ്മയ്‌ക്കെതിരെ പരസ്യ ഭീഷണിയുമായി അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകം; പ്രതികാരം ചെയ്യാൻ മുസ്ലീങ്ങൾ ഒരുമിക്കണമെന്നും ഭീകരസംഘടന

ദില്ലി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ഭീഷണിയുമായി അൽ ഖ്വായ്ദ മുഖപത്രം. ഇന്ത്യൻ മുസ്ലീംങ്ങൾ നീതി നടപ്പിലാക്കാൻ പ്രതികാരം ചെയ്യണണമെന്ന് അൽ ഖ്വായ്ദ ആഹ്വാനം ചെയ്തു. അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകത്തിന്റെ മുഖപത്രമായ നവ ഇ ഘാവ ഇ ഹിന്ദിലൂടെയാണ് ആഹ്വാനം.

പ്രവാചകന് വേണ്ടി നീതി നടപ്പിലാക്കാൻ ഇന്ത്യൻ മുസ്ലീംങ്ങൾ പ്രതികാരം ചെയ്യണമെന്നാണ് മുഖപ്രസംഗത്തിലുടനീളം ആവശ്യപ്പെടുന്നത്. പരസ്യഭീഷണി പുറത്ത് വന്നതോടെ നൂപുർ ശർമ്മയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക വർദ്ധിച്ചിട്ടുണ്ട്.

അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകം പ്രസ്താവനയ്‌ക്കെതിരെ പ്രതികാരത്തിന് തയ്യാറെടുത്തതായി ഭീഷണിപ്പെടുത്തിയിരുന്നു.പ്രവാചക പരാമർശത്തിന് പകരമായി ഡൽഹി,ഗുജറാത്ത്,ഉത്തർപ്രദേശ് മുംബൈ എന്നിവിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. നബിയെ ബഹുമാനിച്ചില്ലെങ്കിൽ സർവ്വനാശം സംഭവിക്കുമെന്നും നബിയുടെ അഭിമാനം സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിക്കാൻ ആരെങ്കിലുമുണ്ടോ എന്നും ചോദിക്കുന്ന എക്യുഐഎസ് തലവന്റ വീഡിയോയും പുറത്ത് വന്നിരുന്നു.

B4 Admin

Recent Posts

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

2 hours ago

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

3 hours ago

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

5 hours ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

18 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

18 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

20 hours ago