Saturday, June 1, 2024
spot_img

ജമ്മു കാശ്മീരില്‍ ബിജെപിയിലേക്ക് ഒഴുക്കു തുടങ്ങി; ബ്ലോക്ക് ചെയര്‍പേഴ്‌സണ്‍ അടക്കം പഞ്ചായത്ത് അംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ പഞ്ചായത്ത് അംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ഇരുപത് പഞ്ചും, പന്ത്രണ്ട് സര്‍പഞ്ചും അടക്കം 33 പേരാണ് പാര്‍ട്ടിയില്‍ പുതിയതായി ചേര്‍ന്നത്.

പുതിയ അംഗങ്ങളില്‍ ഒരാള്‍ ബ്ലോക്ക് ചെയര്‍പേഴ്‌സണ്‍ ആണ്. ഹവേലി മണ്ഡലത്തില്‍ സത്താറ ബ്ലോക്കിലെ ചെയര്‍പേഴ്‌സണായ ഫരീദ ബി, കൂടാതെ മുന്‍ എന്‍.സി നേതാവ് മൗലവി മുഹമ്മദ് റഷീദ്, മുന്‍ ഗുജ്ജര്‍ ഉപദേഷ്ടാവ് പഞ്ച് മുഹമ്മദ് ഷാഫി എന്നിവരും ബിജെപിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. പൂഞ്ചിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, ജമ്മുകാശ്മീരില്‍ ബിജെപി അധ്യക്ഷന്‍ രവീന്ദ്ര റെയ്‌ന എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു

Related Articles

Latest Articles