Worship Lord Shiva
ശിവഭഗവാനെ പ്രാർത്ഥിച്ചാൽ ഗുണങ്ങൾ അനവധിയാണ്. ശിവപ്രീതിക്കുവേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം എന്നാണ് പണ്ടുകാലത്ത് ആചാര്യന്‍മാര്‍ പറഞ്ഞിരുന്നത്. ത്രയോദശി ദിവസം സായം സന്ധ്യയുടെ ആരംഭത്തിലാണ് പ്രദോഷം.
ഈ സമയം സമസ്തദേവന്മാരും പ്രദോഷരുദ്രനെ ആരാധിക്കുകയും നൃത്താദികള്‍ നടത്തി ശിവനെ സ്തുതിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ശിവന്‍ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം എന്നാണ് വിശ്വാസം. അതേദിവസം കൂവളത്തിലകൊണ്ട് ശിവഭഗവാനെ അര്‍ച്ചിച്ചാല്‍ സായൂജ്യം കൈവരുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണ് ശിവപുരാണത്തില്‍ പറയുന്നത്.
പ്രത്യേക പക്ഷത്തുവരുന്ന ത്രയോദശിദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതകളുണ്ടെന്ന് ആചാര്യന്മാര്‍ പറയുന്നു. സന്ധ്യാസമയത്ത് പ്രദോഷവ്രതമനുഷ്ഠിക്കുന്നവര്‍ ശിവക്ഷേത്രദര്‍ശനവും പൂജയും നടത്തി അല്‍പഭക്ഷണം കഴിക്കണമെന്നും ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നു. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേര്‍ന്നുവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ് എന്നാണ് വിശ്വാസം. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാല്‍ അന്നുവരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് പറയുന്നു.
പ്രദോഷ വ്രതം എടുക്കുന്നവര്‍ അതിരാവിലെ എഴുന്നേറ്റു ദേഹശുദ്ധി വരുത്തി വെളുത്ത വസ്ത്രവും ഭസ്മവും ധരിച്ചു ശിവക്ഷേത്രദര്‍ശനം നടത്തണം. ശിവപഞ്ചാക്ഷരിയും ശിവസഹസ്രനാമവും ഗായത്രി മന്ത്രവും ജപിക്കാം. ഈ ദിവസം ഗായത്രിമന്ത്രം പത്തു തവണ ജപിച്ചാല്‍ പോലും അതിനു 108 തവണ ജപിക്കുന്നതിന്റെ ഫലമുണ്ടെന്ന് പറയപ്പെടുന്നു.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…