ആറന്മുള: മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം മെയ് 10 മുതൽ 17 വരെ തിരുവാറന്മുള ശ്രീ പാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ അരങ്ങേറും. സത്രത്തിന്റെ ഭാഗമായി ക്ഷേത്രസന്നിധിയിൽ 51 ദിവസം നീണ്ടു നിൽക്കുന്ന പാരായണ യജ്ഞം നടന്നുവരികയാണ്. വരുന്ന 21 മുതൽ മെയ് 19 വരെ നീണ്ടു നിൽക്കുന്ന വൈശാഖമാസത്തിൽ അഞ്ചമ്പല ദർശനം നടത്തുന്നത് പുണ്യമാണ്.
വൈശാഖ മാസ ആരംഭമായ 21 ന് രാവിലെ 6 ന് പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും വൈശാഖ മാസ വിളംബര രഥഘോഷയാത ആരംഭിച്ച് തൃച്ചിറ്റാറ്റ്, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ച് ആറന്മുളയിൽ സമാപിക്കും. ദേവസ്വം ബോർ ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ,പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ബോർഡ് മെമ്പർമാർ, പഞ്ചദിവ്യ ദേശ ദർശൻ-സത്രസമിതി ഭാരവാഹികൾ തുടങ്ങിയവർ വിളംബര രഥഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.
സത്രത്തിന്റെ ഭാഗമായി തിരുവാറന്മുളയിലെ 52 പള്ളിയോടകരകളിലൂടെയം ജ്യോതി പ്രയാണ വിഭവസമാഹരണ യാത്ര ഏപ്രിൽ 27,28,29 തീയതികളിലായി സംഘടിപ്പിക്കും. കുട്ടികളുടെ വിവിധ പാരായണ മത്സരങ്ങളും സത്രത്തോടനുബന്ധിച്ച് നടത്തും. മെയ് 10 ന് തിരുവാറന്മുള ക്ഷേത്രസന്നിധിയിൽ രാവിലെ 9 മുതൽ 108 കുട്ടികളുടെ സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണവും മെയ് 11 രാവിലെ 7 മുതൽ 3000ത്തിൽ പരം അമ്മമാർ പങ്കെടുക്കുന്ന ബൃഹത് നാരായണീയവും നടക്കും . ഭക്തജനങ്ങൾക്കായി മെയ് 12 മുതൽ മഹാഭാരതത്തെ ആസ്പദമാക്കി വിവിധ പ്രഭാഷണങ്ങളും ക്ഷേത്രകലകളും സത്രവേദിയിൽ അരങ്ങേറും. മെയ് 14 ന് ക്ഷേത്ര കടവിൽ പമ്പാ ആരതിയും സത്രത്തിന്റെ ഭാഗമായി നടത്തും. വൈശാഖ മാസത്തിൽ കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തെ വിവിധ ഡിപ്പോയിൽ നിന്നും അഞ്ച് അമ്പല തീർഥാടന സൗകര്യം ഒരുക്കിയിട്ടുള്ളതാണ്.
ബി . രാധാകൃഷ്ണ മേനോൻ ചെയർമാനും കെ. ബി സുധീർ ജനറൽ കൺവീനറും കെ. ആർ രാജേഷ് കൺവീനറുമായ വി. സുരേഷ് കുമാർ പബ്ലിസിറ്റി കൺവീനറുമായ പഞ്ചപാണ്ഡവീയ സത്രസമിതിയുടെ നേതൃത്വത്തിലാണ് മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം നടക്കുക.
അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം. സത്രത്തിന്റെ തത്സമയ കാഴ്ചകൾ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് വീക്ഷിക്കാവുന്നതാണ്

