തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടിത്തം. കിഴക്കേകോട്ട ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയിലെ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കടകളിൽ ബാക്കിയുള്ള ഗ്യാസ് സിലിണ്ടർ കൂടി ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച് സ്ഥലത്ത് തീയണക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടങ്ങി.

