Friday, January 2, 2026

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; ഉദ്ധവ് വിഭാഗത്തിൽ നിന്ന് നാല് എംഎല്‍എമാര്‍ ഷിന്‍ഡെ വിഭാഗത്തിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ

മുംബൈ : ഉദ്ധവ് താക്കറെയ്ക്ക് ഇത് തിരിച്ചടിയുടെ നാളുകൾ. ഉദ്ധവ് വിഭാഗത്തിൽ നിന്ന് നാല് എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഭരണ കക്ഷിയില്‍ ചേക്കേറാൻ താത്പ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ.
‘ശിവസേന ഇപ്പോള്‍ നിലവിലില്ല. 56 എംഎല്‍എമാരില്‍ അഞ്ചോ ആറോ പേര്‍ മാത്രമേ നിലവില്‍ അവരോടൊപ്പം അവശേഷിക്കുന്നുള്ളൂ. അവരും പുറത്ത് കടക്കാനുള്ള വഴി തേടുകയാണ്. നാല് എംഎല്‍എമാര്‍ എന്നോട് ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ഏത് നിമിഷവും ഭരണമുന്നണിക്കൊപ്പം ചേരാം.’ റാണെ പറഞ്ഞു.

ശിവസേന പിളര്‍പ്പിനെതുടര്‍ന്നുള്ള തര്‍ക്കത്തിനിടെ, പാര്‍ട്ടി പേരും ചിഹ്നവും ഉപയോഗിക്കുന്നതില്‍ നിന്നും ഷിന്‍ഡെ-ഉദ്ധവ് വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഉദ്ധവ് താക്കറെയുടെ വിഭാഗത്തെ ‘ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ’ എന്നാണ് അറിയപ്പെടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ‘ജ്വലിക്കുന്ന ടോര്‍ച്ച്’ ആയിരിക്കും ഉപയോഗിക്കുക. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ‘ബാലാസാഹെബാഞ്ചി ശിവസേന’ എന്ന പേരും ‘രണ്ട് വാളുകളും ഒരു പരിചയും’ തിരഞ്ഞെടുപ്പ് ചിഹ്നമായും ഉപയോഗിക്കും

Related Articles

Latest Articles