Thursday, December 18, 2025

മലപ്പുറത്ത് 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കോഴിക്കോട് സ്വദേശികളായ ഇവർ മലപ്പുറം മുണ്ടുപറമ്പിൽ വാടക വീട്ടിലായിരുന്നു താമസം. സതീഷ് ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇവരെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലായിരുന്നു. തുടർന്നാണ് ബന്ധുക്കളും അയൽവാസികളും വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സബീഷനേയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും ആറ് വയസ്സുള്ള ഹരി​ഗോവിന്ദ്, രണ്ടര വയസ്സുള്ള ​ശ്രീവർധൻ എന്നിവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.

Related Articles

Latest Articles