Categories: General

400 കോടിയും രണ്ടര വര്‍ഷവും;രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ ചിത്രീകരണം പൂര്‍ത്തിയായി

രാജമൗലിയുടെ വമ്പന്‍ ബജറ്റ് ചിത്രം ആര്‍ആര്‍ആറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമ ഷൂട്ടിങ് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബാഹുബലിക്ക് ശേഷം രാജമൗലി ഇറക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനം മുതലേ പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. രാജമൗലി ചിത്രത്തിലെ അത്ഭുതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. നാന്നൂറ് കോടി രൂപ മുടക്കിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ അവസാന ഷോട്ടും ചിത്രീകരിച്ചു കഴിഞ്ഞുവെന്ന് ട്വിറ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അവസാന ഷോട്ടിന്റെ ചെറിയൊരു ഭാഗം വീഡിയോയും ഈ പോസ്റ്റിലുണ്ട്.’രൗദ്രം രണം രുധിരം’ എന്ന പേരിന്റെ ചുരുക്കെഴുത്താണ് ആര്‍ആര്‍ആര്‍.രാംചരണ്‍,അജയ് ദേവ്ഗണ്‍,ആലിയ ഭട്ട്,ഒലിവിയ മോറിസ്,റേ സ്റ്റീവെന്‍സണ്‍,അലിസണ്‍ ഡൂഡി തുടങ്ങി വന്‍താരനിരയാണ് ആര്‍ആര്‍ആറിലുമുള്ളത്. 1920 ല്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി നേതാക്കളായ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago