Monday, December 15, 2025

പുല്‍വാമ ആക്രമണത്തിന് ശേഷം മാത്രം സൈന്യം വധിച്ചത് 41 തീവ്രവാദികളെ; വെളിപ്പെടുത്തലുമായി സൈന്യം

ശ്രീനഗര്‍: പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യം 41 തീവ്രവാദികളെ വധിച്ചെന്ന് വെളിപ്പെടുത്തല്‍. പുല്‍വാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളാണ്. ജെയ്‌ഷെ മുഹമ്മദിനെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും സൈന്യം വെളിപ്പെടുത്തുന്നു.

നിയന്ത്രണ രേഖയ്ക്ക് സമീപവും ഉള്‍പ്രദേശങ്ങളിലും നടത്തുന്ന പരിശോധനകള്‍ ശക്തമായി തുടരും. പഴയ നിലയിലേക്ക്‌ താഴ്‌വരയെ തിരിച്ച്‌ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ലെഫ്റ്റനന്റ് ജനറല്‍ കെ.ജി.എസ് ദില്ലന്‍ വ്യക്തമാക്കി. ശ്രീനഗറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ഭാഗ് സിങും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ വര്‍ഷം ആകെ 69 തീവ്രവാദികളെ വധിച്ചതായും 12 പേരെ പിടികൂടിയതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ചെറിയ തോതില്‍ തീവ്രവാദികളുടെ സാന്നിധ്യം ഇപ്പോഴും താഴ്‌വരയിലുണ്ട്. അവരെയും ഉടന്‍ അമര്‍ച്ച ചെയ്യും. തീവ്രവാദികളായ നിരവധി യുവാക്കളെ മുഖ്യധാര ജീവിതത്തിലേക്ക് കൊണ്ടുവന്നെന്നും സൈന്യം വ്യക്തമാക്കി.

Related Articles

Latest Articles