Saturday, June 1, 2024
spot_img

42 ലക്ഷം രൂപ കുടിശ്ശിക! എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി ! 30 ഓളം ഓഫീസുകളിലെ പ്രവർത്തനങ്ങൾ താറുമാറായി

എറണാകുളം: 42 ലക്ഷത്തോളം രൂപ വൈദ്യുതി ബിൽ കുടിശ്ശികയായതിനെത്തുടർന്ന് എറണാകുളം കളക്ടറേറ്റിൽ കെഎസ്ഇബി ഫ്യൂസ് ഊരി. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ലെന്ന് മനസിലായി. യുപിഎസിന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു. സമയം കടന്നു പോയിട്ടും വൈദ്യുതി വരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്യൂസ് ഊരിയതാണെന്ന് മനസിലായത്. 30 ഓളം ഓഫീസുകളിലെ പ്രവർത്തനങ്ങളെയാണ് കെഎസ്ഇ6ബിയുടെ നടപടി ബാധിച്ചത്.

മൈനിംഗ് ആന്റ് ജിയോളജി, ഓഡിറ്റ് ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, തുടങ്ങി 13 ഓഫീസുകളാണ് വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയത്. ഏറ്റവും കൂടുതൽ തുക അടയ്ക്കാനുള്ളത് വിദ്യാഭ്യാസ വകുപ്പാണ്. 92,000 രൂപയാണ് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. ഓരോ ഓഫീസിനും പ്രത്യേകം മീറ്ററുകളില്ല. ഇതിനാൽ ഫ്യൂസ് ഊരിയതോടെ 30 ഓളം ഓഫീസുകളുടെ പ്രവർത്തനം താറുമാറായി.

Related Articles

Latest Articles