Sunday, May 19, 2024
spot_img

നേപ്പാളിലെ വിമാന ദുരന്തം ; 45 മൃതദേഹങ്ങൾ കണ്ടെത്തി, മരിച്ചവരിൽ നാല് ഇന്ത്യക്കാരും,വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ട്

നേപ്പാൾ :വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് നാടിനെ വിറപ്പിച്ച അപകടം തേടിയെത്തിയത്. വിമാനം തകർന്നുവീണതിന് പിന്നാലെ കത്തിയമരുകയായിരുന്നു. പൊഖാറ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ട് ചെയ്തു. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യതി എയർലൈൻസിന്റെ എടിആർ 72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ 58 പേർ നേപ്പാൾ പൗരൻമാരും പത്ത് പേർ വിദേശികളുമാണ്.

ഇതിൽ നാല് പേർ ഇന്ത്യക്കാരാണെന്ന വിവരവുമുണ്ട്. ഇതുവരെ 45 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. യാത്രക്കാരിൽ 20 പേർ കുട്ടികളായിരുന്നു.പൊഖാറ വിമാനത്താവളത്തിൽ കഴിഞ്ഞ എട്ട് മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. 2022 മെയിൽ പൊഖാറയിൽ നടന്ന അപകടത്തിൽ 22 പേർ മരിച്ചിരുന്നു

Related Articles

Latest Articles