Featured

പിണറായി ഭരണത്തിൽ കൊലപാതകങ്ങളുടെ വിളനിലമായി കേരളം; ഇരകളെല്ലാം ആർഎസ്എസുകാരും, ബിജെപിയും

പിണറായി ഭരണത്തിൽ കൊലപാതകങ്ങളുടെ വിളനിലമായി കേരളം; ഇരകളെല്ലാം ആർഎസ്എസുകാരും, ബിജെപിയും | PINARAYI GOVERNMENT

കണ്ണൂർ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രം. പിണറായി ഭരണത്തിൽ കൊലപാതകങ്ങളുടെ വിളനിലമായി കേരളം. ആലപ്പുഴയിൽ മണിക്കൂറുകൾക്കിടെ രണ്ടു കൊലപാതകങ്ങൾ. എസ്ഡിപിഐ നേതാവിന്റെ കൊലയ്ക്ക് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. പൊലീസിന്റെ സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള കാവൽ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ രണ്ടുകൊലപാതകങ്ങളും. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ട് നടന്ന കൊലപാതകമാണ് ഈ വർഷത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം. തുടർന്ന് ആറോളം രാഷ്ട്രീയ കൊലപാതകങ്ങൾ. പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപി പറയുന്നുണ്ടെങ്കിലും, വിമർശനങ്ങൾ ഉയരുന്നു.

2016 മെയ്‌ 25 മുതൽ 2021 ഡിസംബർ 19 വരെ 19 ആർഎസ്എസ് /ബിജെപി പ്രവർത്തകരും 12 സിപിഎം/ഡിവൈഎഫ്ഐക്കാരും കൊല്ലപ്പെട്ടു. കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-നാല്, മുസ്ലിം ലീഗ്/യൂത്ത് ലീഗ്- ആറ്, എസ്.ഡി.പി.ഐ- രണ്ട്, ഐ.എൻ.ടി.യു.സി-ഒന്ന്, ഐ.എൻ.എൽ- ഒന്ന് എന്നിങ്ങനെയാണ് മരണപട്ടിക. എറണാകുളത്ത് കാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവും ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സിപിഎം വിമതൻ കെ.എം. നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്.

എന്നാൽ പിണറായി സർക്കാറിന്റെ കാലത്ത് ഏറ്റവുമധികം കൊലപാതകം നടന്നത് കണ്ണൂരിലാണ്-11, തൊട്ടുപിന്നിൽ തൃശൂർ-എട്ട്. രണ്ടുമാസത്തിനിടെ, രാഷ്ട്രീയ സംഘർഷങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്‌പെഷൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയത്.

നവംബർ 15ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പട്ടാപ്പകൽ ബൈക്കിടിച്ച് വീഴ്‌ത്തി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സഞ്ജിത്തിന്റെ കൊലപാതകമുണ്ടായപ്പോൾ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ പ്രത്യാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായെങ്കിലും ജില്ല പൊലീസ് മേധാവിമാർ ഗൗരവമായെടുത്തില്ല. ഡിസംബർ രണ്ടിന് പത്തനംതിട്ട പെരിങ്ങരയിൽ സിപിഎം പ്രവർത്തകൻ സന്ദീപിനെ രാഷ്ട്രീയവും വ്യക്തിപരവുമായ വിരോധത്തെ തുടർന്ന് ആർഎസ്എസ്, ബിജെപി ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തി. ദിവസങ്ങൾക്കുമുമ്പാണ് തിരുവനന്തപുരത്ത് പൊലീസിന് പിടികൂടാൻ സാധിക്കാതിരുന്ന കൊലക്കേസ് പ്രതിയെ ഗുണ്ടകൾ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നതും കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞതും.

B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

3 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

4 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

4 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

4 hours ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago