Wednesday, September 23, 2026

ബൈക്കിൽ കടത്തിയ പണം പിടികൂടി; കടത്തിയത് രഹസ്യ അറകളിലായി

പെരിന്തല്‍മണ്ണ: രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 1.14 കോടി രൂപ പിടികൂടി. വാഹനപരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണ പോലിസാണ് പണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രി തൂത പാലത്തിനടുത്തുനിന്നാണ് പണം കണ്ടെടുത്തത്. തൂത വഴേങ്ങട സ്വദേശികളായ ദില്‍ഷാദ് മന്‍ഹര്‍(31), റിയാസ്(30) എന്നിവരില്‍നിന്ന് എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചെടുത്തത്.

പിടികൂടിയ പണം മേല്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി. പണത്തിന്റെ ഉറവിടം കോടതിയില്‍ തെളിയിക്കാനായാല്‍ വിട്ടുനല്‍കും. അല്ലാത്തപക്ഷം നികുതി കണക്കാക്കി ബാക്കി പണമാണ് നല്‍കുക. തുടര്‍നടപടികള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിലെ ദിനേശന്‍, അനീഷ്, വിപിന്‍ ചന്ദ്രന്‍, പ്രമോദ്, പ്രഭുല്‍ അഷ്‌റഫ് എന്നിവരാണുണ്ടായിരുന്നത്.

Related Articles

Latest Articles