ഹരിദ്വാർ: പ്രവർത്തകൻ നീട്ടിയ രുദ്രാക്ഷമാല വേണ്ടെന്ന് രാഹുൽ ഗാന്ധി (Rahul Gandhi). തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തിയപ്പോഴാണ് സംഭവം. പ്രവർത്തകൻ നൽകിയ രുദ്രാക്ഷമാല സ്വീകരിക്കാൻ തയ്യാറാകാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ഇതിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഹരിദ്വാർ മുനിസിപ്പൽ പ്രസിഡന്റ് സത്പാൽ ബ്രഹ്മചാരിയാണ് രാഹുലിന് രുദ്രാക്ഷമാല നൽകുന്നത്. എന്നാൽ ഇത് സ്വീകരിക്കാൻ രാഹുൽ വിസമ്മതിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം ബിജെപിയുടെ ഉത്തരാഖണ്ഡ് ഘടകം ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഹിന്ദുമതത്തെ കുറിച്ച് വിടുവായത്തം നടത്തുന്ന കോൺഗ്രസ് നേതാക്കളുടെ കാപട്യമാണ് ഇവിടെ തുറന്ന് കാട്ടപ്പെട്ടതെന്ന് ബിജെപി പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി താൻ പൂണൂൽ ധാരിയാണെന്ന് അവകാശപ്പെടുകയും, ഹിന്ദുമതത്തെ കുറിച്ച് വിടുവായത്തം നടത്തുകയും ചെയ്യുന്ന അതേ മനുഷ്യൻ തന്നെയാണ് ഇതെന്ന്’ രാഹുലിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യയും പരിഹസിച്ചു.

