Wednesday, December 24, 2025

കൊല്ലത്ത് 5.2 ഗ്രാം എം.ഡി.എം.എയും 45 ഗ്രാം കഞ്ചാവും കണ്ടെടുത്തു;രണ്ടുപേർ പിടിയില്‍

മയ്യനാട്:എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയില്‍.കൊല്ലം മയ്യനാട് സ്വദേശികളായ ആൽവിൻ ജോർജ് (28), വിനോയ് (34) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും 5.2 ഗ്രാം എം.ഡി.എം.എയും 45 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.കൊല്ലം താനി ബീച്ച് കേന്ദ്രീകരിച്ച് ലഹരി വ്യാപാരം വർദ്ധിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് ഷാഡോ സംഘവും സൈബർ സെല്ലും ചേർന്ന് നടത്തിയ രഹസ്യ അനേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്.

പ്രതികൾ മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്. താന്നി ബീച്ചിൽ എത്തുന്ന യുവാക്കളും കോളേജ് വിദ്യാർത്ഥികളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. പ്രതികൾക്ക് എം.ഡി.എം.എ നൽകുന്ന സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു.

എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ ടോണി ജോസ്, എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ബി, പ്രിവന്റീവ് ഓഫീസർമാരായ മനു ആർ, രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ജൂലിയൻ, മുഹമ്മദ് കാഹിൽ, അജീഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, ബീന, ശാലിനി എക്സൈസ് ഡ്രൈവർ സുഭാഷ് ഇനിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Latest Articles