Monday, April 29, 2024
spot_img

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി എസ് ഗോപികൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ല മുൻ ജോയിൻ സെക്രട്ടറിയുമായിരുന്ന ജി എസ് ഗോപികൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം 48 വയസ്സായിരുന്നു എ സി വി അമൃത ടിവി കൗമുദി ടിവി എന്നീ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മൃതദേഹം ഇന്ന് രാത്രി 7 മണിയോടെ ഏണിക്കരയിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചയ്ക്ക് പ്രസ്‌ക്ലബിലെ പൊതുദർശനത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തിൽ ശവസംസ്‌കാരം നടക്കും.

Related Articles

Latest Articles