പുത്തൻ ബാഗും,വർണ്ണക്കുടകളും കാത്തിരിക്കുന്നു,നിശ്ശബ്ദരായി…
കൊറോണയിൽ മുങ്ങി സ്കൂൾവിപണിയും…
വര്‍ണക്കുടകളും പുത്തന്‍ ബാഗും ചെരുപ്പുമൊക്കെ വാങ്ങാന്‍ കുട്ടികളെ കൊണ്ട് കടകള്‍ നിറയേണ്ട സമയം. ഇഷ്ടതാരങ്ങളുടെ ചിത്രമുള്ള നോട്ടുബുക്കുകളും, കാര്‍ട്ടൂണുകളും സിനിമാതാരങ്ങളുടെ ഉള്‍പ്പെടെ ചിത്രമുള്ള നെയിം സ്ലിപ്പുകളും തെരഞ്ഞെടുക്കാനുള്ള ബഹളവും, പേനയ്ക്കും പെന്‍സിലിനും ജ്യോമട്രി ബോക്‌സിനുമായുള്ള വാശിപിടിക്കലുമൊക്കെ കൊണ്ട് വിപണി സമ്പന്നമാകുന്ന നേരം. ഇത്തവണ എല്ലാം നിശ്ശബ്ദമാണ്. കൊറോണ വ്യാപനത്തില്‍ ഈ വിപണി ഒന്നടങ്കം അടിപതറി.

