Monday, May 20, 2024
spot_img

നെടുമ്പാശേരിയില്‍ വൻ കറൻസി വേട്ട; 57 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ഗ​ള്‍​ഫി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 57 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ന്‍ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി​യ​ത്.

ഇന്നു പുലര്‍ച്ചെ 3.30ന് എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയില്‍നിന്നു ദുബൈയിലേക്കു പോകാനെത്തിയ മൂന്നു യാത്രക്കാരില്‍നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. കര്‍ണാടക കേന്ദ്രമായി വിദേശ കറന്‍സി ഇടപാട് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. കറന്‍സി കടത്താന്‍ ശ്രമിച്ച യാത്രക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യല്‍ തുടരുകയാണ്. കര്‍ണാടകയില്‍നിന്ന് എത്തിയവരാണ് പിടിയിലായതെന്നാണ് വിവരം.

Related Articles

Latest Articles