ദില്ലി: രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കാൻ എയര്‍ടെല്‍. 5 ജി സ്പെക്‌ട്രം ലേലം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു തീരുമാനം എയര്‍ടെല്‍ അറിയിച്ചത്. എയര്‍ടെലിന്റെ 5ജി സാങ്കേതികവിദ്യ പ്രദര്‍ശന പരിപാടിയിലായിരുന്നു പ്രഖ്യാപനം.
ജിയോയോടൊപ്പം മത്സരിക്കുക എന്നതാണ് എയർടെല്ലിന്റെ പ്രധാന ലക്ഷ്യം. കമ്പനിയുടെ ഗുരുഗ്രാമിലെ നെറ്റ് വർക്ക് എക്സ്പീരിയൻസ് സെന്ററിൽ എയര്‍ടെല്‍ 5ജി നെറ്റ് വര്‍ക്കിന്റെ മാതൃക പരീക്ഷണം പൂർത്തിയായി. സ്പെക്‌ട്രം ലേലത്തിനു ശേഷം മാസങ്ങൾക്കുള്ളിൽ 5ജി സേവനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എയര്‍ടെല്‍ അറിയിച്ചു.

