ദില്ലി : 5ജി യിലേക്ക് മാറുമ്പോള്‍ ഫോൺകോളുകളുടെ ഗുണനിലവാരം നഷ്ടമാകുന്നു എന്നതുൾപ്പെടെ ഉയർന്നു വന്ന പരാതികളിൽ ടെലികോം സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) രംഗത്തു വന്നു. ഉപഭോക്താക്കളുടെ പരാതികൾ കൂടുതലായി ഉയരുന്ന സാഹചര്യത്തിൽ ടെലികോം സേവനദാതാക്കളുമായി ട്രായ് നടത്തിയ ചർച്ചയിലാണ് നിർദേശങ്ങൾ നൽകിയത്.
5ജി യിലേക്ക് മാറുമ്പോള്‍ ഫോൺ കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്, പ്രശ്ന പരിഹാരത്തിന് മുഴുവന്‍ സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണം, ഈ നിരീക്ഷണ സംവിധാനത്തിന്റെ നടപടികൾ ജില്ലാ തലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് നടത്തണം, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ട്രായ്ക്ക് നൽകണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. തിരുത്തൽ നടപടികളോടനുബന്ധിച്ച് പ്രശ്നപരിഹാര സംവിധാനം കൊണ്ടുവരുമെന്നും ട്രായ് വ്യക്തമാക്കി. മാർക്കറ്റിങ്ങിനായുള്ള ഫോൺ കോളുകൾക്കും നിയന്ത്രണമുണ്ടാകും.

