Friday, May 17, 2024
spot_img

രാജ്യത്ത് ഇനി 5G വിപ്ലവം; സേവനം ലഭിക്കുന്ന 13 നഗരങ്ങളുടെ പട്ടിക പുറത്ത്; ഇനി സേവനങ്ങൾ പറപറക്കും

ദില്ലി: രാജ്യത്ത് 5ജി സേവനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാകുക. തുടക്കത്തില്‍ നാല് മെട്രോ നഗരങ്ങളായ ദില്ലി , മുംബൈ, കൊല്‍ക്കത്ത, ബെംഗളുരു, ചെന്നൈ ഉള്‍പ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക.

ഗുരുഗ്രാം, ബംഗലൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ദില്ലി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് 5ജി സേവനം അടുത്തവര്‍ഷത്തോടെ ലഭ്യമാക്കുന്നത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ഇതിനകം വിജയകരമായി 5ജി പരീക്ഷണം നടത്തിയിരുന്നു.

എന്താണ് 5G ?

5G നെറ്റ്‌വർക്ക് ഉപയോഗിച്ച് 4K, 8L, 360-ഡിഗ്രി വീഡിയോ വഴി ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ നമുക്കു ചിത്രങ്ങളും വീഡിയോകളും കാണാം. ഓൺലൈൻ ഗെയിമുകളും മറ്റും തടസ്സമൊന്നും കൂടാതെ കളിക്കാനും 5G നെറ്റ്‌വർക്ക് നമ്മെ സഹായിക്കും.2ജിയിലേക്കും 3ജിയിലേക്കും 4ജിയിലേക്കും സാങ്കേതികവിദ്യ കടന്നപ്പോള്‍ വിവരക്കൈമാറ്റത്തിലുണ്ടായ ആ വേഗമാറ്റം നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും. നിലവില്‍ ഉപയോഗിക്കുന്ന അതിവേഗ കണക്റ്റിവിറ്റിയേക്കാള്‍ വേഗമായിരിക്കും 5ജിയിലൂടെ ലഭിക്കുക. 5G ചിലവ് കൂടിയതും അത് പ്രവർത്തിപ്പിക്കുന്ന മൊബൈലുകൾ അതിലും വിലയുള്ളതായിരിക്കും. മറ്റു മൊബൈലുകളെ ഇത് പെട്ടെന്ന് തന്നെ വിപണിയിൽ നിന്ന് പുറത്താക്കും.

Related Articles

Latest Articles