Monday, December 15, 2025

അഞ്ചാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം !ലോഗോ പ്രകാശനവും അമൃതഭോജനം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

അഞ്ചാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും അമൃതഭോജനം പദ്ധതിയുടെ ഉദ്ഘാടനവും തിരുവല്ല തൃക്കൊടിത്താനം ക്ഷേത്ര വളപ്പിൽ നടന്നു. മെയ് 10 മുതൽ 17 വരെയാണ് അഞ്ചാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം നടക്കുന്നത്.

മാതൃസമിതി അംഗം മോഹനകുമാരി ടീച്ചറുടെ ഈശ്വര പ്രാർത്ഥനയോടെയാണ് കാര്യപരിപാടികൾ തുടങ്ങിയത്. സത്രം കൺവീനർ വിനോദ് ജി നായർ സ്വാഗത പ്രസംഗം നടത്തി.

സത്രസമിതി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷനായിരുന്നു. അമൃത ഭോജനം പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കാർഷിക വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. അഡ്വക്കേറ്റ് ജോബ് മൈക്കിൾ എംഎൽഎയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ മാടപ്പള്ളി അനിന സൂസൻ സക്കറിയ, അഗ്രികൾച്ചർ ഓഫീസർ തൃക്കൊടിത്താനം റസിയ എ സലാം, അസിസ്റ്റന്റ് കമ്മീഷണർ TDB ചങ്ങനാശ്ശേരി ഉണ്ണികൃഷ്ണൻ നായർ എം വി, വാർഡ് മെമ്പർ ദീപ ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.

പ്രോഗ്രാം കൺവീനർ സുജിത്ത് സുന്ദർ കൃതജ്ഞത രേഖപ്പെടുത്തി

Related Articles

Latest Articles