India

പ്രതിഷേധം ഒരു ഗൂഢാലോചന; 86% കർഷകരും കാർഷികനിയമത്തെ പിന്തുണയ്ക്കുന്നു എന്ന് കണ്ടെത്തി സുപ്രിം കോടതി നിയോഗിച്ച വിദഗ്ദ സമിതി

ദില്ലി: രാജ്യത്തെ മൂന്ന് കോടിയിലധികം വരുന്ന കര്‍ഷകരെ പ്രതിനിധീകരിച്ചിരുന്നത്, 71 കര്‍ഷക സംഘടനകള്‍ ആയിരുന്നു. ഇതില്‍, 61 കര്‍ഷക യൂണിയനുകളും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നുവെന്ന നിർണ്ണയാക കണക്കുമായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അംഗങ്ങളുടെ റിപ്പോർട്ട്. 86% കര്‍ഷക യൂണിയനുകളും, കര്‍ഷക പ്രക്ഷോഭങ്ങളെ തുടര്‍ന്ന് റദ്ദാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നതായി കമ്മിറ്റി അംഗങ്ങള്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് സമിതി അംഗങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.കൂടാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളോട് ഇവര്‍ മുഖം തിരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ, കര്‍ഷകരുടെ പ്രതിഷേധം വ്യാപകമായപ്പോള്‍, നിയമങ്ങളുടെ വശങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി, വിദഗ്ദ്ധ സംഘത്തെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു.

അതേസമയം കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, അനില്‍ ഘന്‍വത്, ഷേത്കാരി സംഘടന, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമോദ് കുമാര്‍ ജോഷി, ഭാരതീയ കിസാന്‍ യൂണിയന്റെ ഒരു വിഭാഗം പ്രസിഡന്റ് ഭൂപീന്ദര്‍ സിംഗ് മാന്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. നിയമങ്ങള്‍ ഇതിനകം റദ്ദാക്കിയതിനാല്‍ സമിതിയുടെ നിരീക്ഷണങ്ങള്‍ക്ക് കാര്യമായ പ്രാധാന്യമൊന്നുമില്ലെന്ന് സമിതി അംഗങ്ങള്‍ പറയുന്നു.എന്നാൽ അതിനിടെ കാര്‍ഷിക നിയമങ്ങള്‍ (farm laws) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറി. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക ഭേദഗതി നിയമങ്ങള്‍ ഭൂരിപക്ഷം കര്‍ഷക സംഘടനകളും പിന്തുണച്ചിരുന്നുവെന്ന സുപ്രീം കോടതി നിയമിച്ച സമിതി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ മാസങ്ങളോളം ദില്ലി അതിര്‍ത്തികളില്‍ തമ്പടിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ ഈ നിയമങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിനിടയിലാണ് കര്‍ഷക നിയമങ്ങളെ 86 ശതമാനം സംഘടനകളും പിന്തുണച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

7 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

7 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

7 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

8 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

8 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

9 hours ago