Wednesday, January 7, 2026

അസമില്‍ 63 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി; വിദ്വേഷം നിറഞ്ഞ മനസ്സുള്ളവര്‍ക്ക് സമാധാനമായി ജീവിക്കുക സാദ്ധ്യമല്ലെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍

ഗുവാഹട്ടി : അസമില്‍ വിവിധ സംഘടനയില്‍പ്പെട്ട 64 മാവോയിസ്റ്റുകൾ കീഴടങ്ങി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുന്‍പാകെ ആയുധങ്ങളുമായി എത്തിയാണ് ഭീകരര്‍ കീഴടങ്ങിയത്. ഉല്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) യില്‍ നിന്നുള്ള 18 ഉം യുണൈറ്റഡ് പീപ്പിള്‍സ് റെവല്യൂഷണറി ഫ്രണ്ടില്‍ നിന്നുള്ള 38 ഉം ഭീകരരാണ് കീഴടങ്ങിയത്. ഇവര്‍ക്ക് പുറമേ ദിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മിയിലെ 13 ഭീകരരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

കീഴടങ്ങിയ ഭീകരരെ സോനോവാള്‍ സ്വാഗതം ചെയ്തു. സമാധാനമില്ലാതെ പുരോഗതി സാദ്ധ്യമല്ലെന്ന് സോനോവാള്‍ പറഞ്ഞു. വിദ്വേഷം നിറഞ്ഞ മനസ്സുള്ളവര്‍ക്ക് സമാധാനമായി ജീവിക്കുക സാദ്ധ്യമല്ല. അതിനാല്‍ ഇത്തക്കാരെ മുഖ്യധാരയില്‍ എത്തിക്കാന്‍ കുടുംബവും സമൂഹവും രംഗത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles