Minati Patnaik
ഒഡീഷ: കോടിക്കണക്കിന് രൂപയും തന്റെ മുഴുവൻ സ്വത്തുക്കളും റിക്ഷ (Rickshaw Puller) വലിക്കുന്ന തൊഴിലാളിക്ക് നൽകി ഒരു വീട്ടമ്മ. ഒഡീഷയിലെ മിനാറ്റി പട്‌നായിക് എന്ന 63 കാരിയാണ് തന്റെ മൂന്ന് നിലകളുള്ള വീടും ഒരു കോടി രൂപ വിലമതിക്കുന്ന മറ്റെല്ലാ സ്വത്തുക്കളും റിക്ഷ തൊഴിലാളിയ്ക്ക് നൽകിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 25 നാണ് തന്റെ എല്ലാ സ്വത്തുവകകളും തന്റെ കുടുംബത്തെ സേവിക്കുന്ന റിക്ഷാ തൊഴിലാളിയായ ബുധ സമലിന് സമ്മാനിച്ചത്.
സ്വത്ത് നൽകിയ ശേഷം മിനാറ്റി പട്‌നായിക് പറഞ്ഞത് ഇങ്ങനെ:
“കഴിഞ്ഞ വർഷം തന്റെ ഭർത്താവും, മകളും ഈ ലോകത്തോട് വിടപറഞ്ഞു. തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. മാനസികമായി തളർന്നുപോയിരുന്നു. എന്നാൽ ആ സങ്കടക്കടലിൽ നിന്ന് എന്നെ കൈപിടിച്ചുയർത്തി താങ്ങായും തണലായും നിന്നത് ബുധ സമലിന്റെ കുടുംബമായിരുന്നു. തന്നെ വളരെ നന്നായാണ് ആ കുടുംബം പരിചരിച്ചത്. അതിനു ഞാൻ മനസുകൊണ്ട് നൽകുന്ന സമ്മാനമാണ് ഇത്” എന്നാണ് മിനാറ്റി പട്‌നായിക് പറഞ്ഞത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…