Saturday, October 31, 2026

“വിശ്വസ്ത സേവകന് സമ്മാനം”; കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ റിക്ഷ വലിക്കുന്ന തൊഴിലാളിക്ക് നൽകി ഒരു വീട്ടമ്മ

ഒഡീഷ: കോടിക്കണക്കിന് രൂപയും തന്റെ മുഴുവൻ സ്വത്തുക്കളും റിക്ഷ (Rickshaw Puller) വലിക്കുന്ന തൊഴിലാളിക്ക് നൽകി ഒരു വീട്ടമ്മ. ഒഡീഷയിലെ മിനാറ്റി പട്‌നായിക് എന്ന 63 കാരിയാണ് തന്റെ മൂന്ന് നിലകളുള്ള വീടും ഒരു കോടി രൂപ വിലമതിക്കുന്ന മറ്റെല്ലാ സ്വത്തുക്കളും റിക്ഷ തൊഴിലാളിയ്ക്ക് നൽകിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 25 നാണ് തന്റെ എല്ലാ സ്വത്തുവകകളും തന്റെ കുടുംബത്തെ സേവിക്കുന്ന റിക്ഷാ തൊഴിലാളിയായ ബുധ സമലിന് സമ്മാനിച്ചത്.

സ്വത്ത് നൽകിയ ശേഷം മിനാറ്റി പട്‌നായിക് പറഞ്ഞത് ഇങ്ങനെ:

“കഴിഞ്ഞ വർഷം തന്റെ ഭർത്താവും, മകളും ഈ ലോകത്തോട് വിടപറഞ്ഞു. തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. മാനസികമായി തളർന്നുപോയിരുന്നു. എന്നാൽ ആ സങ്കടക്കടലിൽ നിന്ന് എന്നെ കൈപിടിച്ചുയർത്തി താങ്ങായും തണലായും നിന്നത് ബുധ സമലിന്റെ കുടുംബമായിരുന്നു. തന്നെ വളരെ നന്നായാണ് ആ കുടുംബം പരിചരിച്ചത്. അതിനു ഞാൻ മനസുകൊണ്ട് നൽകുന്ന സമ്മാനമാണ് ഇത്” എന്നാണ് മിനാറ്റി പട്‌നായിക് പറഞ്ഞത്.

Related Articles

Latest Articles