Friday, December 19, 2025

നാടിറങ്ങി വീണ്ടും കാട്ടു കൊമ്പന്മാർ!!
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നിലയുറപ്പിച്ച് 7 ആനകൾ;
വനത്തിലേക്ക് തുരത്താൻ ശ്രമം ഊർജിതം

തൊടുപുഴ : ഇടുക്കിയിലെ പന്നിയാർ എസ്റ്റേറ്റിൽ ഇറങ്ങിയ ആനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം തുടരുന്നു. ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഏഴ് ആനകളെയും പടക്കം പൊട്ടിച്ചും ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കിയും കാടുകയറ്റാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

ഇന്നലെ രാത്രി പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാന റേഷന്‍ കട തകർത്തിരുന്നു. ധാന്യങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. വെള്ളിയാഴ്ച പുലർച്ച രണ്ടിന് ചിന്നക്കനാളിൽ ഒരു വീടും കാട്ടാന തകർത്തിരുന്നു. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചിരുന്നു.

Related Articles

Latest Articles