Monday, June 17, 2024
spot_img

75 -ാം വയസ്സിൽ തലകുത്തി നിന്ന് നേടിയത് ലോകറെക്കോർഡ് വീഡിയോ വൈറൽ

തല നിലത്ത് കുത്തി കാലുകൾ മുകളിലേക്കുയർത്തി നിൽക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്. യോ​ഗ, ജിംനാസ്റ്റിക്സ്, ഏറോബിക്സ്, ഡാൻസ് തുടങ്ങി പലതിലും ഇങ്ങനെ നിൽക്കാനുള്ള പരിശീലനം കിട്ടാറുണ്ട്. എന്നാൽ, ശരിയാംവിധം പരിശീലനമെടുത്ത് സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ കഴുത്തിനോ തലക്കോ ഒക്കെ ഇത് ചെയ്യുന്നത് കൊണ്ട് പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതലാണ്.

സോഷ്യൽ മീഡിയകളിൽ നമ്മൾ ഇത്തരത്തിലുള്ള സാഹസികതകൾ കാണാറുണ്ട്. എന്നാൽ അതൊക്കെ ചെറുപ്പക്കാരോ അല്ലെങ്കിൽ പ്രൊഫഷണലുകളോ ഒക്കെയാണ് ഇങ്ങനെ തലയും കുത്തി നിൽക്കുന്നത് പക്ഷേ, അറുപതോ എഴുപതോ വയസിന് മുകളിലുള്ളവരൊന്നും ഇങ്ങനെ ഒന്നും ചെയ്‍തുകാണാറില്ല.

എന്നാൽ ഇവിടെയിതാ കാനഡയിൽ നിന്നുള്ള 75 -കാരനായ ഒരാൾ ഇങ്ങനെ ഹെഡ്‍സ്റ്റാൻഡ് വിജയകരമായി അവതരിപ്പിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ടാനിയോ ഹെലോ എന്നാണ് ആളുടെ പേര്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 2021 ഒക്ടോബർ 16 -ന് 75 വയസും 33 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ റെക്കോർഡ് നേടുന്നത്. ടാനിയോ ഇങ്ങനെ ഹെഡ്‌സ്റ്റാൻഡ് ചെയ്യുന്നതായി കാണിക്കുന്ന ഒരു ക്ലിപ്പ് ഗിന്നസ് ഓൺലൈനിൽ ഷെയർ ചെയ്തു. ഇങ്ങനെ തലകുത്തി നിന്ന് റെക്കോർഡ് സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം.

Related Articles

Latest Articles