തൃശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് (Ganja) വേട്ട. രണ്ട് കോടി രൂപ വില വരുന്ന കഞ്ചാവുമായി സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാല് പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട്ട് കാരകുറിശ്ശി കല്ലംഞ്ചൊലെ കല്ലടി വീട്ടില്‍ ഇസ്മയില്‍(31),വയനാട് വൈത്തിരി മേപ്പാടി ഏലസം വീട്ടില്‍ മുനീര്‍(32), മുനീറിന്റെ ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ(28), ബന്ധുശ്വേത(28) എന്നിവരാണ് അറസ്റ്റിലായത്.
കോയമ്പത്തൂരില്‍നിന്ന് നെടുമ്പാശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന എഴുപത്തിയഞ്ച് കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. രണ്ട് കോടിയിലധികം വിലവരുന്ന കഞ്ചാവാണ് പിടിച്ചത്. രണ്ട് കാറുകളില്‍ കൊണ്ടുപോകുകയായിരുന്നു. എക്സൈസ് ഇന്റലിജൻസ് സംഘവും പ്രത്യേക അന്വേഷണ സംഘവും സൗത്ത് ജംക്‌ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
എക്‌സൈസ് ഇന്റലിജന്‍സ് ഐ.ജി. എസ്. മനോജ്കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാറുകളെ പിന്തുടര്‍ന്ന് പിടികൂടിയത്. ഇസ്മയിലാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു. വിമാനത്താവളം കേന്ദ്രീകരിച്ചു കച്ചവടം നടത്താനായി എത്തിച്ചതാണു കഞ്ചാവെന്നു പ്രതികൾ മൊഴി നൽകി.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…