Monday, May 20, 2024
spot_img

ഇന്ത്യൻ വ്യോമസേനയിലെ ധീര യോദ്ധാക്കളുടെ രാജ്യത്തോടുള്ള സമർപ്പണവും അവരുടെ ധീരതയും അർപ്പണബോധവും എല്ലാവർക്കും പ്രചോദനം; ആകാശത്തിലെ ധീരസേനയ്ക്ക് ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി

ദില്ലി: 88-ാമത് ഇന്ത്യൻ വ്യോമസേന ദിനത്തോടനുബന്ധിച്ച് ആകാശത്തിലെ ധീരസേനയ്ക്ക് ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ വ്യോമസേനയിലെ ധീര യോദ്ധാക്കളുടെ രാജ്യത്തോടുള്ള സമർപ്പണവും അവരുടെ ധീരതയും അർപ്പണബോധവും എല്ലാവർക്കും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

”വ്യോമസേന ദിനത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ധീരരായ എല്ലാ യോദ്ധാക്കൾക്കും അഭിനന്ദനങ്ങൾ. നിങ്ങൾ രാജ്യത്തിന്റെ ആകാശം സുരക്ഷിതമായി സൂക്ഷിക്കുക മാത്രമല്ല, ദുരന്ത സമയത്ത് മനുഷ്യരാശിയുടെ സേവനത്തിൽ ഒരു നിങ്ങളുടെ പങ്ക് വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ ആണ് ഇന്ന് ഔദ്യോഗിക ചടങ്ങുകള്‍ നടക്കുന്നത്.

ഇന്ത്യന്‍ ആകാശത്ത് സുരക്ഷയേകുന്ന മിഗും മിറാഷും തേജസ്സും ഇന്ന് ആകാശത്ത് കരുത്ത് പ്രദര്‍ശിപ്പിക്കും. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അതിശക്തമായ ഹെലികോപ്റ്റര്‍ വ്യൂഹവും പ്രകടനം നടത്തും. ചിനൂക്ക്, വ്യോമസേനയുടെ അഭിമാനമായ രുദ്ര, അപ്പാഷേ, എം.ഐ എന്നീ ഹെലികോപ്റ്ററുകളും ഇന്ന് പരിശീലനത്തിൽ പങ്കെടുക്കും. ഇന്നത്തെ പരേഡിൽ റാഫേൽ വിമാനവും പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവിമാരും ചടങ്ങില്‍ സംബന്ധിക്കും.

Related Articles

Latest Articles