കണ്ണൂർ: പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പുന്നക്കപ്പാറ സ്വദേശി ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. അപകടത്തിൽ അമാന്റെ സഹോദരൻ ഉൾപ്പെടെ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
സമീപപ്രദേശങ്ങളിൽ നടന്ന വിവിധ ആഘോഷങ്ങളിൽ പൊട്ടാതെ അവശേഷിച്ച പടക്കങ്ങൾ കുട്ടികൾ ശേഖരിച്ച് ഗ്രൗണ്ടിൽ വെച്ച് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വളപട്ടണം പോലീസ് പറഞ്ഞു. കുട്ടികൾക്ക് ഇത്രയധികം പടക്കങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വളപട്ടണം എസ്.എച്ച്.ഓ അഭിഷേക് സറ വ്യക്തമാക്കി.
വിഷു ആഘോഷങ്ങൾ കഴിഞ്ഞ സമയത്തും കുട്ടികൾ ഇത്തരത്തിൽ പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ ശേഖരിച്ച് കളിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് കളിക്കുന്നതിനിടെ പെട്ടെന്ന് പടക്കം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ അമാന്റെ കഴുത്തിന്റെ ഇടതുവശത്ത് ചെവിയോട് ചേർന്ന ഭാഗത്ത് ഗുരുതരമായി പരിക്കേറ്റു. ഗ്രൗണ്ടിൽ ചോരയൊലിപ്പിച്ചു വീണുകിടന്ന കുട്ടിയെ ഉടൻ തന്നെ പരിസരവാസിയായ ഒരാൾ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടന്ന പുന്നക്കപ്പാറയിലെ ഗ്രൗണ്ടിൽ ഫോറൻസിക് യൂണിറ്റ് എത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്. കുട്ടികളിലേക്ക് ഇത്തരം സ്ഫോടകവസ്തുക്കൾ എത്താതിരിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും പോലീസ് നിർദ്ദേശിച്ചു. അമാന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണൂർ അഴീക്കോട് പ്രദേശം കണ്ണീരിലായിരിക്കുകയാണ്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…