CRIME

തിരുവനന്തപുരം പോത്തൻകോട് 9 വയസുകാരി പീഡനത്തിനിരയായി !! രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയിൽ ; കുരുന്നിനോടുള്ള കൊടും ക്രൂരത അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി !!

തിരുവനന്തപുരം പോത്തന്‍കോട് ഒമ്പത് വയസുകാരി പീഡനത്തിരയായി. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയില്‍. കല്ലിയൂര്‍ സ്വദേശി 31-കാരനായ രണ്ടാനച്ഛനും ആറ്റിപ്ര സ്വദേശിയായ അമ്പത്തിയഞ്ചുകാരനുമാണ് അറസ്റ്റിലായത്. രണ്ടാനച്ഛന്‍ കുട്ടിയെ രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കുട്ടിയുടെ അമ്മ ഒരുമാസം മുന്‍പ് വിദേശത്ത് ജോലിക്കായി പോയിരുന്നു. അതിനുശേഷമാണ് കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് സ്‌കൂളിലെ അദ്ധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ മാതാവ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. ര രണ്ടാനച്ഛനായ അനീഷ് നിരവധി തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കൗണ്‍സിലിംഗിനിടെ കുട്ടി പറഞ്ഞു. വിവരം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴിയുണ്ട്. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് രണ്ടാനച്ഛന്‍.

കുട്ടിയുടെ അപ്പൂപ്പന്റെ സുഹൃത്തായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവറാണ് ബാബുരാജ്.

B4 Admin

Share
Published by
B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

11 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

11 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

12 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

19 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

20 hours ago