പാലക്കാട്:തറക്കല്ലിട്ട് ഒൻപത് വർഷം പിന്നിട്ടിട്ടും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല.ജനുവരി ഒന്നിന് കിടത്തിചികിത്സ തുടങ്ങാനാകുന്ന വിധത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നു.എന്നാൽ ഇത് നടപ്പാകുമെന്ന പ്രതീക്ഷ മെഡിക്കൽ കോളേജ് അതികൃതർക്ക് പോലുമില്ല.
2014ലാണ് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയത്.2018 ഫെബ്രുവരി 28നകം കെട്ടിടനിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ പലകോണുകളിൽ നിന്ന് കേട്ടതല്ലാതെ മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയെന്ന സാധാരണക്കാന്റെ ആവശ്യം മാത്രം നടപ്പാക്കപ്പെട്ടില്ല.
ജനുവരി ഒന്നിന് കിടത്തി ചികിത്സ തുടങ്ങാനാകുന്ന വിധത്തിൽ കെട്ടിടസൗകര്യങ്ങളൊരുക്കണമെന്ന് പൊതുമരാമത്ത് അധികൃതർക്ക് പട്ടികജാതി വികസനവകുപ്പ് നിർദേശം നൽകിയിരുന്നു.എന്നാൽ വൈകാതെ പണി പൂർത്തിയാകുമെന്നും പ്രവർത്തികൾ വിലയിരുത്താൻ യോഗം വിളിച്ച് ചേർത്തിട്ടുണ്ടെന്നുമാണ് മെഡിക്കൽ കോളേജ് അതികൃതർ പറയുന്നത്.

