900 police followed by teachers now; Islamists forced minorities to resign from their jobs in Bangladesh.
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ഹിന്ദു സമൂഹത്തിനെതിരായ അതിക്രമങ്ങളിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ. നേരിട്ടുള്ള ആക്രമണങ്ങൾക്കു പുറമെ, സാമൂഹിക ബഹിഷ്കരണവും അപവാദ പ്രചരണങ്ങളും ഹിന്ദുക്കൾ നേരിടേണ്ടിവരുന്നുണ്ട്.
ഷെയ്ഖ് ഹസീനയുടെ ഭരണ പതനത്തെത്തുടർന്ന് മുഹമ്മദ് യൂനിസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതോടെ മതമൗലികവാദ ഗ്രൂപ്പുകൾ ശക്തിപ്പെടുകയും മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും ഉയരുകയും ചെയ്തതായി സൂചനകളുണ്ട്.
ഹിന്ദു വിരുദ്ധ നീക്കങ്ങളുടെ ഭാഗമായുള്ള ഈ അതിക്രമങ്ങൾ ഹിന്ദുക്കളുടെ അനധികൃത പിരിച്ചുവിടലിനും നിർബന്ധിത രാജിവെയ്പ്പിനും കാരണമാകുന്നു. പ്രത്യേകിച്ച്, സർക്കാർ ജോലികളിലും സർവകലാശാലകളിലും ജോലി ചെയ്യുന്ന ഹിന്ദു അദ്ധ്യാപകർക്ക് രാജിവെക്കാൻ സമ്മർദ്ദം നേരിടേണ്ടിവരുന്നു. തങ്ങളുടെ ജോലിയും മറ്റ് അവസരങ്ങളും നഷ്ടപ്പെടുത്തുന്ന, ശത്രുതയുടെ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണെന്ന് ഹിന്ദു സമൂഹം പറയുന്നു.
തൊഴിൽ മേഖലയിൽനിന്നുമുള്ള വിവേചനത്തിന് പുറമെ, ഇന്ത്യയിലെ ‘ലവ് ജിഹാദിന്’ സമാനമായ ഒരു കാമ്പെയ്ൻ ഹിന്ദു പുരുഷന്മാർക്കെതിരെയും നടക്കുന്നു. ഹിന്ദു പുരുഷന്മാർ മുസ്ലീം സ്ത്രീകളെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുന്നതായി ആരോപിച്ച് തീവ്രവാദ ഗ്രൂപ്പുകൾ ‘ലവ് ട്രാപ്പ്’ എന്ന പേരിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. മുസ്ലീം സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പല പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ, ദുർഗ്ഗാ പൂജാ ദിവസങ്ങളിൽ ബംഗ്ലാദേശിന്റെ വിവിധ പ്രദേശങ്ങളിൽ ഹിന്ദു വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…